ടിപി സെന്‍കുമാറിന് ഉടന്‍ നിയമനം നല്‍കും: മുഖ്യമന്ത്രി

സെൻകുമാർ വിഷയത്തിലെ അടിയന്തര പ്രമേയം അനുവദിച്ചില്ല. പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി
Posted on: May 2, 2017 9:55 am | Last updated: May 2, 2017 at 8:36 pm
SHARE

തിരുവനന്തപുരം: ടിപി സെന്‍കുമാറിന് ഡിജിപിയായി പുനര്‍ നിയമനം നടത്തണമെന്ന സുപ്രീം കോടതി വിധി ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി അന്തിമമാണെന്നും അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷത്ത് നിന്ന് അഡ്വ. എ‌ം ഉമ്മർ നൽകിയ അടിയന്തര പ്രമേയനോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വിധിയുടെ ഓണ്‍ലൈന്‍ പകര്‍പ്പ് കിട്ടിയത് മുതല്‍ ചീഫ് സെക്രട്ടറിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയായിരുന്നു. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും മുഖ്യന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിേഷധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

LEAVE A REPLY

Please enter your comment!
Please enter your name here