പിണറായി കേരളം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധന്‍: എം എം ഹസന്‍

Posted on: April 29, 2017 2:43 pm | Last updated: April 29, 2017 at 2:52 pm
SHARE

കോട്ടയം: സ്ത്രീകളെ അപമാനിക്കുകയും സത്യപ്രതിജ്ഞാ
ലംഘനം നടത്തുകയും ചെയ്ത മന്ത്രി എം എം മണിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധനാണെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍. മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതില്‍ ദുരൂഹതയുണ്ട്.
മൂന്നാറിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കല്‍ സ്തംഭിപ്പിക്കാന്‍ എം എം മണിയെ ഉപയോഗിച്ചതിലുള്ള കടപ്പാട് കൊണ്ടാണ് മുഖ്യമന്ത്രി മണിയുടെരാജി ആവശ്യപ്പെടാത്തത്. മണി പറഞ്ഞത് നാടന്‍ ഭാഷയല്ല, നീചമായ ഭാഷയാണ്. മന്ത്രിമാര്‍ സ്ത്രീകളോട് സംസാരിക്കുന്നത് പഠിപ്പിക്കാന്‍ എട്ടാമത് ഒരു ഉപദേശകനെ കൂടി നിയോഗിക്കണമെന്നും ഹസന്‍ പരിഹസിച്ചു. മൂന്നാറിലെ ഏറ്റവും വലിയ കൈയേറ്റക്കാര്‍ സി പി എമ്മുകാരാണെന്നും അത് ഒഴിപ്പിക്കുമെന്നതിനാലാണ് സി പി എം, സി പി ഐക്കെതിരെ തിരിയുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here