പോലീസിനെ പേടിയോടെ കാണേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍

Posted on: April 27, 2017 10:14 am | Last updated: April 27, 2017 at 4:14 pm

തിരുവനന്തപുരം: പോലീസിനെ പേടിയോടെ കാണേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.

സാധാരണക്കാരായ ആളുകള്‍ക്ക് പോലീസിനെ സമീപിക്കാന്‍ കഴിയാത്ത അവസ്ഥായാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും സ്പീക്കര്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വക്താക്കളായി മാറാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കുന്നില്ലെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി.