വിവാദ പ്രസ്താവന: എം എം മണിക്ക് പരസ്യ ശാസന

സി പി എം സംസ്ഥാന സമിതിയിലാണ് തീരുമാനം
Posted on: April 26, 2017 8:14 pm | Last updated: April 27, 2017 at 12:00 am

തിരുവനന്തപുരം: വിവാദ പ്രസ്താവന നടത്തിയ മന്ത്രി എം എം മണിയെ പരസ്യമായി ശാസിക്കാന്‍ തീരുമാനം. സി പി എം സംസ്ഥാന സമിതിയിലാണ് തീരുമാനം. തുടര്‍ച്ചയായ വിവാദ പ്രസ്താവനകളുടെ പേരിലാണ് നടപടി. പ്രസ്താവനകള്‍ പാര്‍ട്ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിച്ചുവെന്ന വിലയിരുത്തല്‍ സംസ്ഥാന സമിതിയിലുണ്ടായെന്നാണ് സൂചനകള്‍.

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയുടെ പേരില്‍ മണിക്കെതിരെ പാര്‍ട്ടി നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു.
ഇത് രണ്ടാം തവണയാണ് മണി നടപടി നേരിടുന്നത്. നേരത്തെ, മണക്കാട്ട് നടത്തിയ വണ്‍, ടു, ത്രീ പ്രസംഗത്തിന്റെ പേരില്‍ മണിയെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സംസ്ഥാന സമിതിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.