ഡല്‍ഹി കോര്‍പ്പറേഷനുകള്‍ ബിജെപി തൂത്തുവാരി; കോണ്‍ഗ്രസിനെ പിന്തള്ളി എഎപി രണ്ടാമത്

Posted on: April 26, 2017 12:50 pm | Last updated: April 26, 2017 at 7:06 pm
SHARE

 

ന്യൂഡല്‍ഹി: ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം. സൗത്ത് ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി എന്നീ മൂന്നു മുനിസിപ്പാലിറ്റികളിലും വലിയ ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലേക്ക് എത്തുന്നത്. ആകെയുള്ള 272 സീറ്റുകളില്‍ 177 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. രണ്ടു സീറ്റുകളില്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ബിജെപി ഭരിക്കുന്നത്.

രണ്ടാം സ്ഥാനത്തിനായി ശക്തമായ മല്‍സരം ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലാണ്. 45 സീറ്റുമായി ആം ആദ്മി പാര്‍ട്ടിയാണ് ഇപ്പോള്‍ രണ്ടാമത്. 35 സീറ്റുമായി കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്. 10 സീറ്റില്‍ മറ്റുള്ളവര്‍ ജയിച്ചു. നഗരത്തിലെ 34 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബിജെപിക്കാണ് സാധ്യത കല്‍പ്പിച്ചിരുന്നത്. ബിജെപി 200ല്‍ അധികം സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനങ്ങള്‍. കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്നത്.

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് അജയ് മാക്കന്‍ പ്രതികരിച്ചു. അടുത്ത ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഏറ്റെടുക്കില്ല. സാധാരണ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷമായി കോര്‍പ്പറേഷന്‍ ഭരിക്കുന്നത് ബിജെപിയാണ്. ഇരുന്നൂറില്‍ അധികം സീറ്റുകള്‍ ബിജെപി നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളും. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആധിപത്യം ഉറപ്പിച്ച വിജയം കരസ്ഥമാക്കിയ ആം ആദ്മി പാര്‍ട്ടിക്ക് ഏറെ നിര്‍ണായകമാണ് കോര്‍പ്പറേഷന്‍ ഫലങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here