ശശികലയുടെ ഛായാചിത്രം നീക്കം ചെയ്യണം: ഒ പി എസ് വിഭാഗം

Posted on: April 25, 2017 3:20 pm | Last updated: April 25, 2017 at 3:20 pm

ചെന്നൈ: വി കെ ശശികലക്കെതിരെ ആക്രമണം ശക്തമാക്കി ഒ പനീര്‍ശെല്‍വം വിഭാഗം. എ ഐ എ ഡി എം കെയില്‍ നിന്ന് പുറത്താക്കിയ ശശികലയുടെ ഛായാചിത്രം പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ഒ പി എസ് വിഭാഗം ആവശ്യപ്പെട്ടു. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് പിളര്‍ന്ന എ ഐ എ ഡി എം കെ വിഭാഗങ്ങള്‍ തമ്മിലുള്ള അനൗദ്യോഗിക അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഒ പി എസ് നിലപാട് വ്യക്തമാക്കിയത്.
വി കെ ശശികലയെയും കുടുംബത്തെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ മാത്രമേ ചര്‍ച്ചക്കുള്ളൂവെന്ന് ഒ പി എസ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ശശികലയെയും ടി ടി വി ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.