പക്ഷിയിടിച്ചു; കര്‍ണാടക മുഖ്യമന്തി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കി

Posted on: April 24, 2017 2:28 pm | Last updated: April 24, 2017 at 2:28 pm
SHARE

ബംഗളൂരു: പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രി സി പരമേശ്വരയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. ബംഗളൂരുവിലെ എച്ച് എ എല്‍ വിമാനത്താവളത്തിലാണ് കോപ്റ്റര്‍ ഇറക്കിയത്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കം നാല് പേരാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.

ഹെലികോപ്റ്റര്‍ ടെയക്ക് ഓഫ് ചെയ്ത ഉടന്‍ പക്ഷി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തിയ ശേഷം നടത്തിയ പരിശോധനയില്‍ കോപ്റ്ററിന് കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തി. തുടര്‍ന്ന് ഇതേ കോപ്റ്ററില്‍ തന്നെ മുഖ്യമന്ത്രിയും സംഘവും ഹാസ്സനിലെ ശ്രാവണബെലോഗലയിലേക്ക് തിരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here