ജയലളിതയുടെ എസ്‌റ്റേറ്റിലെ സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ട നിലയില്‍

Posted on: April 24, 2017 2:22 pm | Last updated: April 24, 2017 at 2:22 pm

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ എസ്‌റ്റേറ്റിലെ സുരക്ഷാ ജീവനക്കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നീലഗിരി ജില്ലയിലെ കൊടനാട് എസ്‌റ്റേറ്റിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് ഇയാളുടെ മൃതദേഹം എസ്‌റ്റേറ്റില്‍ കണ്ടെത്തിയത്.

സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ഇതിനായി അഞ്ചംഗ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചിലരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

900 എക്കര്‍ വിസ്തൃതിയുള്ള ഈ എസ്‌റ്റേറ്റിലാണ് ജയലളിത അവസാന കാലത്ത് പലപ്പോഴായി താമസിച്ചിരുന്നത്.