Connect with us

National

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ആരംഭിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 1.3 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ഈ മാസം 26 നാണ് വോട്ടെണ്ണല്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീസ് സിസോദിയ, കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍ തുടങ്ങിയ നേതാക്കള്‍ രാവിലെത്തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
മൂന്ന് മുന്‍സിപ്പാലിറ്റികളും ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മിയും ശക്തമായ തിരിച്ചു വരവ് പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസും തമ്മിലുള്ള ത്രികോണ മത്സരമാണ് ഡല്‍ഹിയില്‍ നടക്കുന്നത്.
മൂന്നിടത്തും ആകെയുള്ള 272 സീറ്റല്‍ 138 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലേറിയത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കൈവരിച്ച എഎപി വലിയ പ്രതീക്ഷകള്‍ വെക്കുന്നുണ്ട്.
1.3 കോടി വോട്ടര്‍മാരില്‍ 1.1 ലക്ഷം പുതിയ വോട്ടര്‍മാരാണുള്ളത്. 13,022 പോളിങ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചുട്ടുണ്ട്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആദ്യമായി നോട്ട സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest