കേന്ദ്ര,സംസ്ഥാന ബന്ധങ്ങള്‍ പൊളിച്ചെഴുതണം: മുഖ്യമന്ത്രി

Posted on: April 20, 2017 1:31 pm | Last updated: April 20, 2017 at 9:11 pm

തിരുവനന്തപുരം:കേന്ദ്ര, സംസ്ഥാന ബന്ധം പൊളിച്ചെഴുതണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, സാമ്രാജത്വം കോളനികളെ കാണുന്ന അതേ രീതിയിലാണ് കേന്ദ്രം സംസ്ഥാനങ്ങളെ കാണുന്നത്.എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഫെഡറല്‍ സ്വഭാവം കവര്‍ന്നെടുക്കുന്ന നിയമ നിര്‍മാണങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.