മലപ്പുറം ഉപതിരഞ്ഞെടുപ്പ്: ബിജെപി സംസ്ഥാന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

Posted on: April 19, 2017 5:36 pm | Last updated: April 20, 2017 at 2:18 pm

ന്യൂഡല്‍ഹി: മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ബിജെപി നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിക്ക് ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ചക്ക് എത്താനാണ് നിര്‍ദേശം. സംഘടനാ സെക്രട്ടറി ഉള്‍പ്പെടെ നേതാക്കളെ ദേശീയ പ്രസിഡന്റ് അമിത്ഷയാണ് അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചത്.

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ഒരു ലക്ഷം വോട്ടുകള്‍ നേടുമെന്നാണ് സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ഒരു ലക്ഷം വോട്ടുകളില്‍ എത്തിയില്ലെന്ന് മാത്രമല്ല കനത്ത തിരിച്ചടി നേരിടുകയും ചെയ്തു. എല്‍ഡിഎഫും യഡിഎഫും ലക്ഷത്തോളം വോട്ടുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ വെറും തൊള്ളായിരത്തിലധികം വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ഉയര്‍ത്താനായത്.