Connect with us

Kozhikode

ബി ജെ പിക്ക് വോട്ട് കുറഞ്ഞത് മതേതരത്വ വിശ്വാസികള്‍ക്ക് സന്തോഷകരം: കെ മുരളീധരന്‍

Published

|

Last Updated

കുന്ദമംഗലം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയവും വോട്ട് കുറവും കേരളത്തിലെ മതേതരത്വത്തിന്റെ വിജയമാണെന്നും തിരഞ്ഞെടുപ്പ് ഫലം മതേതര വിശ്വാസികള്‍ക്ക് ഏറെ സന്തോഷകരമാണെന്നും കെ മുരളീധരന്‍ എം എല്‍ എ. നാലര ലക്ഷത്തോളം ഹൈന്ദവ സമൂഹമുള്ള മണ്ഡലത്തില്‍ 65000 വോട്ട് മാത്രമാണ് ബി ജെ പിക്ക് ലഭിച്ചതെന്നത് യു ഡി എഫിന്റെ രാഷ്ടീയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ഒളവണ്ണ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് നടത്തിയ യുവതയുടെ സമര സാക്ഷ്യം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരന്‍.

മലപ്പുറം ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രഖ്യാപിച്ച സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി, ദയനീയമായ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടണമെന്നും മുരളീധരന്‍ പറഞ്ഞു.
ഒളവണ്ണ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ സുജിത്ത് അധ്യക്ഷനായിരുന്നു. കെ പി സി സി സെക്രട്ടറി കെ പ്രവീണ്‍കുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ഇഫ്തിക്കറുദ്ദീന്‍, പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് പി പി നൗഷീര്‍, ഡി സി സി ജന. സെക്രട്ടറി നിജേഷ് അരവിന്ദ്, പെരുവയല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ ഷിയാലി, കുന്ദമംഗലം ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സി വി സംജിത്ത്, ഷമീര്‍ കുന്ദമംഗലം, വി ടി ഷിജുലാല്‍, സുധിന്‍ സുരേഷ്, കെ എം സന്തോഷ് കുമാര്‍, സി എം നൗഷീര്‍ പ്രസംഗിച്ചു.

 

Latest