Connect with us

Kerala

അമിത ആഹ്ലാദപ്രകടനം വേണ്ടെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശംനല്‍കി: ഹൈദരലി തങ്ങള്‍

Published

|

Last Updated

മലപ്പുറം: മതേതരശക്തികളുടെ വിജയമാണ് യുഡിഎഫിന്റേതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അമിത ആഹ്ലാദപ്രകടനം വേണ്ടെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വിധിയെഴുത്താണ് മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലമെന്നു മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പ്രതീക്ഷിച്ച വിജയമാണിത്. വന്‍ ഭൂരിപക്ഷം നേടുമെന്നും മജീദ് പറഞ്ഞു.