Connect with us

International

അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഐഎസ് ശക്തി കേന്ദ്രമായ കിഴക്കന്‍ പ്രവശ്യയില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ തൊണ്ണൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ അധികൃതര്‍. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജിബിയു3 വിഭാഗത്തില്‍ പെടുന്ന ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന പ്രഹരശേഷി കൂടുതലുള്ള ബോംബാണ് യുഎസ് സൈന്യം മേഖലയില്‍ പ്രയോഗിച്ചത്. ആക്രമണത്തില്‍ ഐഎസ് കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരുന്ന വലിയ ആയുധശേഖരവും തകര്‍ക്കാന്‍ കഴിഞ്ഞുവെന്നാണ് അഫ്ഗാന്‍ സൈനിക വക്താവ് അറിയിച്ചത്.

അജിന്‍ ജില്ലയിലെ നങ്കഹാര്‍ പ്രവശ്യയില്‍ ഇന്ന് പുലര്‍ച്ചെയാണ് യുഎസ് സൈന്യം ബോംബ് വര്‍ഷിച്ചത്. അമേരിക്കന്‍ പ്രസിഡന്റ്‌ഡോണള്‍ഡ് ട്രംപ് ആക്രണത്തെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. അഫ്ഗാന്‍ സര്‍ക്കാരിനെ അറിയിച്ച ശേഷമാണ് ആക്രണമെന്നും സാധാരണക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സൈന്യം ബോംബ് വര്‍ഷിച്ചതെന്നും യുഎസ് വൃത്തങ്ങള്‍ വിശദീകരിച്ചു.

Latest