അഫ്ഗാനില്‍ ഐഎസിനെതിരെ യുഎസ് പ്രയോഗിച്ചത് ‘ബോംബുകളുടെ മാതാവി’നെ

Posted on: April 14, 2017 9:21 am | Last updated: April 15, 2017 at 11:08 am

വാഷിങ്ടന്‍: അഫ്ഗാനിസ്ഥാനില്‍ ഐഎസിനെതിരെ അമേരിക്ക പ്രയോഗിച്ചത് ‘ബോംബുകളുടെ മാതാവ്’ എന്നറിയപ്പെടുന്ന ഏറ്റവും വലിയ ആണവേതര ബോംബ്്. പാക്ക് അതിര്‍ത്തിയോടു ചേര്‍ന്ന അഫ്ഗാനിലെ നന്‍ഗാര്‍ഹര്‍ പ്രവിശ്യയിലാണ്
ജിബിയു – 43 എന്ന ശക്തമായ ബോംബ് വര്‍ഷിച്ചത്. ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

എംസി-130 വിമാനത്തില്‍നിന്നാണ് ബോംബ് പ്രയോഗിച്ചത്. യുഎസ് ആദ്യമായാണ് ഈ ബോംബ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശിക സമയം 7.32നായിരുന്നു വ്യോമാക്രമണം.