Connect with us

Kerala

നടന്‍ മുന്‍ഷി വേണു അന്തരിച്ചു

Published

|

Last Updated

തൃശൂര്‍: ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായി സിനിമയിലെത്തിയ നടന്‍ മുന്‍ഷി വേണു അന്തരിച്ചു. ഗുരുതരമായ വൃക്ക രോഗത്തെ തുടര്‍ന്ന് ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലിരിക്കെയാണ് മരണം.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വേണു ഏഷ്യാനെറ്റ് ചാനലിലെ മുന്‍ഷി എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അറുപതോളം സിനിമകളിലും അദ്ദേഹം വേഷമിട്ടു. അവിവാഹിതനാണ്. സംസ്‌കാരം ശനിയാഴ്ച നടക്കും.

Latest