മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് അഭിമുഖം

Posted on: April 13, 2017 1:18 pm | Last updated: April 13, 2017 at 1:08 pm

കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ (കാറ്റഗറി നമ്പര്‍ 551/14) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ഈ മാസം 19,20,21,26,27,28 തീയതികളില്‍ കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ മേഖലാ/ജില്ലാ ഓഫീസുകളില്‍ നടക്കും.

ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം യഥാസമയം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ കോഴിക്കോട് മേഖലാ ഓഫീസുമാസി ബന്ധപ്പെടേണ്ടതാണ്.