രമണ്‍ ശ്രീവാസ്തവയുടെ നിയമനം പുനഃപരിശോധിക്കണം: ഐ എന്‍ എല്‍

Posted on: April 13, 2017 12:19 pm | Last updated: April 13, 2017 at 11:47 am

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പോലീസ് കാര്യ ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവയെ നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

പാലക്കാട് സിറാജുന്നിസയെ വെടിവെച്ച് കൊന്നതിലൂടെ വിവാദ പുരുഷനായ രമണ്‍ ശ്രീവാസ്തവയെ പോലീസുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളില്‍ ഉപദേശകനായി നിശ്ചയിക്കുന്നത് സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിക്കുമെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. യു ഡി എഫ് ഭരണകാലത്തെ കുപ്രസിദ്ധമായ പല പോലീസ് നയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചയാളാണ് രമണ്‍ ശ്രീ വാസ്തവയെന്നും യോഗം ചൂണ്ടിക്കാട്ടി.