പേപ്പട്ടിയുടെ വിളയാട്ടം; വീട്ടിനുള്ളില്‍ കയറി കുട്ടിയെ കടിച്ച് പറിച്ചു

Posted on: April 13, 2017 11:52 am | Last updated: April 13, 2017 at 11:44 am
SHARE

വടക്കഞ്ചേരി: പന്നിയങ്കര, ചുവട്ടുപാടത്ത് പേപ്പട്ടി യുടെ വിളയാട്ടം. ആറ് പേര്‍ക്ക് കടിയേറ്റു. ചുവട്ടുപാടം, മിച്ച ഭൂമി, കുന്നക്കല്‍ക്കുണ്ട് എന്നീപ്രദേശങ്ങളിലെ ജയന്റെ മകന്‍ അജയ് (ഏഴ്), സന്തോഷിന്റെ മകള്‍ ശ്രീ ചന്ദന (14), കണ്ണന്റെ ഭാര്യ ബിന്ദു (35), രാജാമണി (50), ധന്യ (30), തങ്കമണി (70) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മിച്ചഭൂമിക്ക് സമീപത്തെ റബ്ബര്‍ തോട്ടത്ത് നിന്ന് ഇറങ്ങി വന്നപേപ്പട്ടി ആദ്യം വീടിനകത്ത് ഇരിക്കുകയായിരുന്ന അജയ് നെ കടിക്കുകയായിരുന്നു. കടിച്ച് വീടിനു പുറത്തേക്ക് വലിച്ചിഴക്കുമ്പോള്‍ സഹോദരന്‍ കയ്യില്‍ കിട്ടിയ വസ്തുക്കള്‍ കൊണ്ട് എറിഞ്ഞപ്പോഴാണ് പട്ടി പിടി വിട്ടത്. ശ്രീ ചന്ദനെയേയും, ധന്യയേയും വീടിനകത്ത് നിന്നാണ് കടിച്ചത്. ബാക്കി മൂന്ന് പേര്‍ക്ക് വീടിന് പരിസരത്ത് നിന്നുമാണ് കടിയേറ്റത്. ഒരു വളര്‍ത്ത് നായക്കും കടിയേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആദ്യം വടക്കഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും, പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടിയേറ്റവര്‍ക്കെല്ലാം കാലിനാണ് പരിക്കേറ്റിരിക്കുന്നത്. പേപ്പട്ടിയെ പിന്നീട് നാട്ടുകാര്‍ ഓടിച്ചിട്ട് തല്ലിക്കൊന്നു.

LEAVE A REPLY

Please enter your comment!
Please enter your name here