Connect with us

International

ഇന്ത്യന്‍ ഭരണത്തില്‍ അരുണാചലിലെ ജനത അതൃപ്തരാണെന്ന് ചൈന

Published

|

Last Updated

ന്യൂഡല്‍ഹി: നിലവിലിരിക്കുന്ന ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭരണത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ തൃപ്തരല്ലന്ന് ചൈനീസ് പത്രമായ ചൈനീസ്  ഡയിലി. ചൈനീസ് സര്‍ക്കാറിന്റെ ഔദ്യോഗിക പത്രമാണ് ചൈനീസ് ഡയിലി. ദലൈലാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷമാണ് അരുണാചല്‍ പ്രദേശ് വീണ്ടും ചര്‍ച്ചകളില്‍ ചൂടുപിടിക്കുന്നത്.

തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ ഇന്ത്യന്‍ സന്ദര്‍ശനം അതിര്‍ത്തി തര്‍ക്കമടക്കമുള്ള ഇന്ത്യയും ചൈനയുമായി നിലവിലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് തടസ്സം നില്‍ക്കുമെന്ന് ചൈനീസ് സര്‍ക്കാര്‍ നേരത്തെ അറീയിച്ചിരുന്നു. ദലൈലാമയേയും പത്രം വിമര്‍ശിക്കുന്നുണ്ട്.

ഒമ്പത് ദിവസത്തെ സന്ദര്‍ശനത്തിനാണ് ദലൈലാമ അരുണാചലിലെത്തിയത്. ഇതിനു മുന്‍പ് 2009ലും ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചിരുന്നു. ചൈന കടുത്ത അതൃപ്തിയാണ് ഈ സന്ദര്‍ശത്തിനെതിരെ അറീയിച്ചത്.

Latest