Connect with us

Kerala

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനിച്ചു; ബുധനാഴ്ച വോട്ടെടുപ്പ്

Published

|

Last Updated

മലപ്പുറം: പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശം കത്തിക്കയറിയ കൊട്ടിക്കലാശത്തോടെ മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം. ഇനി നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. മറ്റന്നാളാണ് വോട്ടെടുപ്പ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചില പ്രദേശങ്ങളില്‍ കലാശക്കൊട്ട് അനുവദിച്ചിരുന്നില്ല. എന്നാല്‍ചില ഇടങ്ങളില്‍ നേരിയ തോതില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍മുണ്ടായി.

മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആവേശകരമായ കൊട്ടിക്കലാശമാണ് വിവിധ മുന്നണികളുടേതായി അരങ്ങേറിയത്.

മണ്ഡലത്തിലെ തങ്ങളുടെ ആധിപത്യം ശക്തമായി നിലനിര്‍ത്തുകയെന്ന് ലക്ഷ്യത്തോടെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. ഒരു അട്ടമറി ലക്ഷ്യമിട്ടാണ് എല്‍ഡിഎഫിന്റെ പ്രചരണം. തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ് ബിജെപിയുടെ ഉദ്ദേശ്യം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1,94,739 ഭൂരിപക്ഷത്തിനാണ് ഇ. അഹമ്മദിന്റെ വിജയം. നിയമസഭാ തിരഞ്ഞെടുപ്പായപ്പോള്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം 1,18,696 ആയി കുറഞ്ഞു. 1,14,975 പുതുവോട്ടര്‍മാരാണ് ഇത്തവണയുള്ളത്.

Latest