Connect with us

Gulf

സഹായം തേടുന്നവര്‍ പരാതിയോടൊപ്പം പൂര്‍ണവിവരങ്ങള്‍ നല്‍കണമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി

Published

|

Last Updated

കുവൈത്ത് സിറ്റി: തൊഴില്‍ പ്രശ്‌നങ്ങളിലോ അല്ലാതെയോ എംബസിയുടെ സഹായം തേടുന്നവര്‍ പൂര്‍ണ വിവരങ്ങള്‍ ൈകെമാറണമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്.

വാട്‌സ് ആപ്പിലൂടെയും ഇമെയിലിലൂടെയും അപൂര്‍ണമായ പരാതികള്‍ വ്യാപകമായി ലഭിക്കുന്ന പശ്ചാത്തലത്തിലാണ് എംബസി പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. സ്‌പോണ്‍സറുമായുള്ള തര്‍ക്കങ്ങള്‍, നാട്ടില്‍ പോകാന്‍ കഴിയാതിരിക്കുക, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയില്‍ പരാതി നല്‍കാവുന്നതാണ്.

എന്നാല്‍, പരാതി നല്‍കുമ്പോള്‍ പരാതിക്കാരനുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ കൈമാറേണ്ടത് അത്യാവശ്യമാണ്. പരാതിക്കാരെന്റ പാസ്‌പോര്‍ട്ട് കോപ്പി, ഇഖാമ പേജ്, ഫോണ്‍ നമ്പര്‍, കുവൈത്തിലെ മേല്‍വിലാസം, സ്‌പോണ്‍സറുടെ പേര്, ഫോണ്‍ നമ്പര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. പരാതിക്കാരന് നേരിട്ട് ഹാജരാകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇമെയില്‍ വഴിയും പരാതി നല്‍കാം. ഇമെയില്‍ പരാതികളില്‍ സ്വന്തം വിവരങ്ങള്‍ക്ക് പുറമെ സുഹൃത്തിെന്റയോ അടുത്ത ബന്ധുവിെന്റയോ വിലാസവും ഫോണ്‍ നമ്പറും കൂടി ഉള്‍പ്പെടുത്തണം. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിെന്റ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ എംബസി പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍, വാട്‌സ് ആപ് വഴിയും ഇമെയില്‍ വഴിയും ലഭിക്കുന്ന പരാതികളില്‍ പലപ്പോഴും പൂര്‍ണമായ വിവരങ്ങള്‍ ഇല്ലാതാതിരിക്കുന്നതുമൂലം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പ്രയാസം നേരിടുന്നതായും എംബസി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

Latest