റിയാസ് മൗലവി വധം: കാസര്‍കോട്ട് യുവജന കൂട്ടായ്മ 48 മണിക്കൂര്‍ രാപ്പകല്‍ സമരം തുടങ്ങി

Posted on: April 3, 2017 8:50 pm | Last updated: April 3, 2017 at 8:50 pm
റിയാസ് മൗലവി

കാസര്‍കോട്: ചൂരിയിലെ മസ്ജിദിലെ താമസമുറിയില്‍ കയറി മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസിലെ ഗൂഡാലോചന അന്വേഷിക്കുക, കൊലയാളികള്‍ക്ക് യുഎപിഎ ചുമത്തുക, ജില്ലയില്‍ സാമാധാനന്തരിക്ഷം നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കാസര്‍കോട് യുവജന കൂട്ടായ്മ നേതൃത്യത്തില്‍ 48 മണിക്കൂര്‍ നടത്തുന്ന രാപ്പകല്‍ സമരം തുടങ്ങി.

പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പ്മരച്ചോട്ടില്‍ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു.
ജില്ലയില്‍ സമാധാനന്തരിക്ഷം തിരിച്ചു വരുന്നതിനിടയില്‍ ചിലര്‍ സമുദായിക ധ്രുവീകരണത്തിനായി നടത്തിയ കൊലയാണ് റിയാസ് മൗലവിയുടെതെന്നും പള്ളിയില്‍ കയറി ഒരു അധ്യാപകനെ കഴുത്തറുത്ത് കൊന്നതിന് പിറകില്‍ നാട്ടിലെ സാമാധാനന്തരീക്ഷം തകര്‍ക്കുക എന്നതായിരുന്നു കൊലയാളികളുടെ ലക്ഷൃമെന്നും ഹൈന്ദവ-മുസ്‌ലിമീങ്ങളെ ഭിന്നിപ്പിച്ച് നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെതിരേ എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവര്‍ മുന്നിട്ടറങ്ങണമെന്നും മജീദ് ബാഖവി പറഞ്ഞു. റഹ്മാന്‍ തൊട്ടാന്‍അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ബാങ്കോട് സ്വാഗതം പറഞ്ഞു.
നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ബെന്നു, കബീര്‍ ദര്‍ബാര്‍, സാഹു അണങ്കൂര്‍, യൂനുസ് തളങ്കര, അഫ്‌സല്‍ ഖാന്‍, കലന്തര്‍ ഷാ, ഉബൈദുല്ല കടവത്ത്, നൗഫല്‍ ഉളിയത്തടുക്ക, എന്‍ എം റിയാസ്, അബ്ദുറഹ്മാന്‍ തെരുവത്ത്, നൗഷാദ് എരിയാല്‍, സമദ്, ബദറുദ്ദീന്‍ കറന്തക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.