Connect with us

Gulf

കപ്പലിന് തീപിടിച്ചു; രക്ഷകരായി ദുബൈ പോലീസ്

Published

|

Last Updated

ദുബൈ: തീ പിടിച്ചപ്പോള്‍ കപ്പലില്‍ അകപ്പെട്ടവരെ ദുബൈ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ദുബൈ തീരത്ത് തീപിടിച്ച കപ്പലിലെ മൂന്ന് ജീവനക്കാരെയാണ് അതി സാഹസികമായി രക്ഷപ്പെടുത്തിയത്.

വിദേശ രാജ്യത്തേക്ക് പുറപ്പെടാന്‍ തയ്യാറെടുത്തിരുന്ന കപ്പലിനാണ് തീപിടിച്ചത്. ദുബൈ പോലീസ് റെസ്‌ക്യൂ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ആസ്ഥാനത്തു സന്ദേശം ലഭിച്ചയുടനെ, തീപിടിച്ച കപ്പലിന്റെ യഥാര്‍ഥ പ്രദേശം കണ്ടെത്തുകയായിരുന്നു. ഉടനടി ദുബൈ പോലീസ് എയര്‍ വിംഗ് വിഭാഗം തീപടര്‍ന്ന കപ്പലിലേക്ക് കുതിച്ചു. സാരമായി പരിക്കേറ്റ മൂന്ന് പേരെ റാശിദ് ഹോസ്പിറ്റലിലേക്ക് വിദഗ്ധ ചികിത്സക്കായി എത്തിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം 290 സമുദ്ര രക്ഷാ പ്രവര്‍ത്തനങ്ങളും 26,237 കര മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങളും 12 മിനുറ്റിന്റെ സമയക്രമത്തിനുള്ളില്‍ നടത്തിയെന്ന് ദുബൈ പോലീസ് അധികൃതര്‍ അറിയിച്ചു. അത്യാഹിതങ്ങളില്‍ പോലീസ് എമര്‍ജന്‍സി നമ്പറായ 999ല്‍ വിളിച്ച് അപകട സ്ഥലത്തെ കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കുന്ന പക്ഷം മിനിറ്റുകള്‍ക്കുള്ളില്‍ സംഭവസ്ഥലത്തെത്തുന്നതിന് പോലീസ് സുരക്ഷാ വൃത്തങ്ങള്‍ക്ക് എളുപ്പമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest