National
ആധാര്‍ കാര്‍ഡ് യുപിഎ സര്‍ക്കാറിന്റെ മികച്ച തുടക്കമെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: മുന്‍ യുപിഎ ഗവണ്‍മെന്റിന്റെ കാലത്തെ നല്ല തുടക്കമാണ് ആധാര്‍ കാര്‍ഡുകളെന്ന് കേന്ദ്ര ധനമന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സബ്‌സിഡികള്‍ നേരിട്ട് നല്‍കുന്നതിനും, നികുതി വെട്ടിപ്പ് പരിശേധിക്കുന്നതിനും ഉള്‍പ്പെടെ ആധാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് നല്ല കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭയില്‍ ധനബില്ലിന്‍മേലുള്ള ചര്‍ച്ചകള്‍ക്കിടെയാണ് യുപിഎ ഗവണ്‍മെന്റ് നടപടിയെ ജയ്റ്റ്‌ലി പുകഴ്ത്തിയത്. എന്‍ഡിഎ അധികാരത്തില്‍ വന്നപ്പോള്‍ ആധാറിനെപ്പറ്റി ആശങ്കകള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രധാനമന്ത്രി അതെല്ലാം ദുരീകരിച്ചുതന്നുവെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
---- facebook comment plugin here -----