എസ്‌വൈഎസ് സാന്ത്വന സ്പര്‍ശത്തിന്റെ ഉദ്ഘാടനം മന്ത്രി ബാലന്‍ ഇന്ന് നിര്‍വഹിക്കും

Posted on: March 30, 2017 12:48 am | Last updated: March 30, 2017 at 12:07 am
SHARE

പാലക്കാട്: ജീവകാരുണ്യ, ആതുരസേവന രംഗത്ത് സുന്നിയുവജനസംഘം (എസ് വൈ എസ് ) ആവിഷ്‌കരിച്ച സാന്ത്വന സ്പര്‍ശത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് സംസ്‌കാരിക മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എം വി സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന ക്ഷേമകാര്യ പ്രസിഡന്റ് ഡോ മുഹമ്മദ് കുഞ്ഞി സഖാഫി മുഖ്യപ്രഭാഷണം നടത്തും.

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ശറഫുദ്ദീന്‍ അഞ്ചാം പീടിക സ്വാന്തന പദ്ധതി വിഷയാവതരണം നടത്തും. സമസ്ത ജില്ലാ പ്രസിഡന്റ് എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, കേരള മുസ്‌ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് മാരായമംഗലം അബ്ദുര്‍റഹ് മാന്‍ ഫൈസി, ജില്ലാ ജനറല്‍ സെക്രട്ടറി ഇ വി അബ്ദുര്‍റഹ് മാന്‍ ഹാജി, സുലൈമാന്‍ ചുണ്ടമ്പറ്റ, യു എ മുബാറക് സഖാഫി, കബീര്‍ വെണ്ണക്കര, ജാബിര്‍ സഖാഫി മാപ്പാട്ടുകര പങ്കെടുക്കും. വളണ്ടീയര്‍മാരുടെ സമര്‍പ്പണം, ദാറുല്‍ഖൈര്‍ താക്കോല്‍ദാനം, മെഡിക്കല്‍ കാര്‍ഡ് വിതരണം, വീല്‍ ചെയര്‍ വിതരണം, ദാറുല്‍ഖൈര്‍ ധനസഹായം എന്നിവ നടക്കും

 

LEAVE A REPLY

Please enter your comment!
Please enter your name here