Connect with us

National

കോടതി മുറികളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: കോടതി മുറികളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതി ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കി.

ഓരോ സംസ്ഥാനത്തെയും രണ്ട് ജില്ലാ കോടതികളില്‍ വീതം ക്യാമറകള്‍ സ്ഥാപിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പരീക്ഷണാര്‍ഥമാണ് നടപടിയെന്നും പദ്ധതി വിജയകരമായാല്‍ മുഴുവന്‍ കോടതികളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതി നടപടികള്‍ ക്യാമറയില്‍ പകര്‍ത്താന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമകാര്യ മന്ത്രാലയം നേരത്തെ സുപ്രീം കോടതിക്ക് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ ആവശ്യത്തോട് അന്ന് അനുകൂല നിലപാടല്ല പരമോന്നത കോടതി സ്വീകരിച്ചത്.
കോടതി നടപടികളുടെ വീഡിയോ ദൃശ്യങ്ങള്‍ മാത്രമേ പകര്‍ത്താന്‍ പാടുള്ളൂ എന്നും ഓഡിയോ റെക്കോര്‍ഡ് ചെയ്യരുതെന്നും ഹൈക്കോടതികള്‍ക്കു നല്‍കിയ ഉത്തരവിലുണ്ട്.

 

Latest