സി.കെ.ചന്ദ്രപ്പന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Posted on: March 27, 2017 7:40 pm | Last updated: March 27, 2017 at 7:11 pm

അല്‍ ഖോബാര്‍: സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയും മികച്ച പാര്‍ലമെന്റേറിയനും വാഗ്മിയുമായിരുന്ന സി.കെ ചന്ദ്രപ്പന്റെ അഞ്ചാം ചരമവാര്‍ഷികം പ്രമാണിച്ച് നവയുഗം സാംസ്‌കാരികവേദി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
സെക്രട്ടറി സാജന്‍ കണിയാപുരത്തിന്റെ അദ്ധ്യക്ഷതയില്‍ നവയുഗം മീഡിയ കണ്‍വീനറും പ്രവാസിഎഴുത്തുകാരനുമായ ബെന്‍സി മോഹന്‍.ജി മുഖ്യപ്രഭാഷണം നടത്തി.

രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, ജനറല്‍ സെക്രട്ടറി അബ്ദുള്‍ വാഹിദ് കാര്യറ, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം എന്നിവര്‍ സംസാരിച്ചു.അരുണ്‍ ചാത്തന്നൂര്‍, ഷാജി അടൂര്‍, അരുണ്‍ ശിവന്‍, ഷിബുകുമാര്‍, റെജി സാമുവല്‍, ബിജു വര്‍ക്കി, ലീന ഷാജി, റഹിം അലനല്ലൂര്‍, മഞ്ജു മണിക്കുട്ടന്‍, മാധവ് കെ വാസുദേവ് എന്നിവര്‍ സംബന്ധിച്ചു മിനി ഷാജി സ്വാഗതവും, ദാസന്‍ രാഘവന്‍ നന്ദിയും പറഞ്ഞു.