Connect with us

National

ഒന്ന് മരിച്ചിരുന്നെങ്കില്‍... പാക് സൈന്യം പിടികൂടിയ ഇന്ത്യന്‍ സൈനികന് പറയാനുള്ളത്

Published

|

Last Updated

ന്യൂഡല്‍ഹി: അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിന് പാക് സേന പിടികൂടിയ ഇന്ത്യന്‍ സൈനികന് പറയാനുള്ളത് കൊടിയ പീഡനത്തിന്റെ തിക്താനുഭവങ്ങള്‍. നാല് മാസത്തിലധികം കസ്റ്റഡിയില്‍ വെച്ച ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചന്തു ബാബുലാല്‍ ചവാന്‍ എന്ന മറാത്തി സൈനികനെ പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ ആ നാളുളെക്കുറിച്ച് പറയുമ്പോള്‍ ചന്തുവിന് വാക്കുകള്‍ മുഴുമിപ്പിക്കാന്‍ സാധിക്കുന്നില്ല. പീഡനം സഹിക്കവയ്യാതെ ഒന്ന് മരിച്ചുകിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു താനെന്ന് ചന്തു പറയുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 29നാണ് നിയന്ത്രണരേഖയില്‍ വെച്ച് 22കാരനായ ചന്തുവിനെ പാക് സൈന്യം പിടികൂടിയത്. പിടികൂടിയ ഉടന്‍ തന്നെ വസ്ത്രങ്ങള്‍ എല്ലാം അഴിച്ചുമാറ്റി അടിവസ്ത്രം മാത്രം ഉടുപ്പിച്ചാണ് പാക് സൈന്യം ചന്തുവിനെ കൊണ്ടുപോയത്. തുടര്‍ന്ന് ഒരു ഇരുട്ടുമുറിയില്‍ അടച്ചു. രാത്രിയോ പകലോ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത ആ മുറിയില്‍ പിന്നെ പീഡനത്തിന്റെ നാളുകളായിരുന്നു. ഇത് തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളാണെന്ന് ഉറപ്പിച്ചതോടെ വേഗം ഒന്ന് മരിച്ചുകിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയെന്ന് ചന്തു പറയുന്നു. തന്നെ ഒന്ന് കൊന്ന് തരുമോ എന്ന് അവരോട് പലവട്ടം കെഞ്ചിയെങ്കിലും പീഡനത്തിന്റെ തീവ്രവത കൂട്ടുവാന്‍ മാത്രമേ അത് ഉപകരിച്ചുള്ളൂ. ഇതിനിടയില്‍ പലതവണ മയങ്ങുവാനുള്ള ഇന്‍ജക്ഷനുകള്‍ തനിക്ക് നല്‍കിയെന്നും കരഞ്ഞുകരഞ്ഞ് കണ്ണുനീര് വറ്റി രക്തം വന്നപ്പോള്‍ കണ്ണില്‍ മരുന്ന് ഉറ്റിച്ചുതന്നുവെന്നും ചന്തു പറയുന്നു.

ഒരു മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചന്തു ഈ അനുഭവങ്ങള്‍ പങ്കുവെച്ചത്.

---- facebook comment plugin here -----

Latest