Connect with us

Business

യു എ ഇ-ഇന്ത്യ ബിസിനസ് ഫെസ്റ്റിന് ദുബൈയില്‍ തുടക്കം

Published

|

Last Updated

യു എ ഇ-ഇന്ത്യ ബിസിനസ് ഫെസ്റ്റിന് ദുബൈയില്‍ തുടക്കം കുറിച്ചപ്പോള്‍

ദുബൈ: ഐ ബി എം സി ഫിനാന്‍ഷ്യല്‍ പ്രൊഫഷനല്‍ ഗ്രൂപ്പിന്റെ യു എ ഇ-ഇന്ത്യ ബിസിനസ് ഫെസ്റ്റ് 2017ന്റെ ഉദ്ഘാടനം ദുബൈ ബുര്‍ജ് ഖലീഫ അര്‍മാനി ഹോട്ടലില്‍ നടന്നു. യു എ ഇ യിലെ എല്ലാ എമിറേറ്റുകളെയും സംയോജിപ്പിച്ചു 10 മാസങ്ങളിലായി നടക്കുന്ന പ്രഥമ യു എ ഇ-ഇന്ത്യ ബിസിനസ് ഫെസ്റ്റിനാണ് ഐ ബി എം സി ഗ്രൂപ്പ് യു എ ഇ യില്‍ തുടക്കം കുറിച്ചിരിക്കുന്നത്

ചടങ്ങില്‍ ഐ ബി എം സിയു എ ഇ ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഹാമദും ഐ ബി എം സി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ പി കെ സജിത്കുമാറും സംയുക്തമായി ആദ്യ യു എ ഇ-ഇന്ത്യബിസിനസ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. റാശിദ് അല്‍ നൂരി, ദുബൈ എക്‌സ്‌പോര്‍ട്ട് ഡെപ്യൂട്ടി സി ഇ ഒ മുഹമ്മദലി അല്‍ കമാലി, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇന്‍സ്റ്റിറ്റിയൂട്ട് മാനേജിംഗ് ഡയറക്ടര്‍ അംബരീഷ് ദത്ത, സി ഇ ഒ ക്ലബ് വേള്‍ഡ് വൈഡ് ഫൗണ്ടര്‍ ഡോ താരിഖ് എ നിസാമി, ഐ എല്‍ ആന്‍ഡ് എഫ് എസ് മാനേജിംഗ് ഡയറക്ടര്‍ രംഗരാജന്‍, അപെക്‌സ് ഫണ്ട് മീന റീജ്യല്‍ ഹെഡ് ഗ്ലൈന്‍ ഗിബ്‌സ്, ദുബൈ എഫ് ഡി ഐ സീനിയര്‍ മാനേജര്‍ വാലിദ് മര്‍ഹൂം, ഐ ബി എം സി ഫിനാന്‍ഷ്യല്‍ പ്രൊഫഷണല്‍ ഗ്രൂപ്പ് സി ബി ഒ ആന്‍ഡ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ അനൂപ് പി എസ്, ബെന്‍സ് ഐ ബിഎം സി ഇന്റര്‍നാഷണല്‍ ലോ ആന്‍ഡ് കംപ്ലൈന്റ്‌സ് സെന്റര്‍ പാര്‍ട്ണര്‍ അഡ്വ. ബിനോയ് ശശി, ഐ ബി എം സി ഇന്റര്‍നാഷണല്‍ യു എ ഇ ഗ്രൂപ്പ് പാര്‍ട്ണര്‍മാരായ മോണിക്ക അഗര്‍വാള്‍, ശശികുമാര്‍, അനസൂയ തുടങ്ങിയവരും ഇന്ത്യ, യു എ ഇ, ജി സി സി, യു എസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളും പ്രത്യേക ക്ഷണിതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു
എണ്ണയിതര വ്യവസായ മേഖലയിലെ 12ഓളം സെക്ടറുകളിലെ വളര്‍ന്നു വരുന്ന അവസരങ്ങളെപ്പറ്റി ഇന്‍ഡസ്ട്രി സെമിനാറുകളും ശില്‍പശാലകളും നടന്നു.

എക്‌സപോ 2020, വിഷന്‍ 2030, മേക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങി വികസനോന്മുഖമായ വന്‍ പദ്ധതികള്‍ക്ക് ഇരു രാജ്യങ്ങളും തുടക്കം കുറിച്ചിരിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര നിക്ഷേപ, നിയമ, കംപ്ലൈന്റ്‌സ്, നികുതി, ബിസിനസ് പരിശീലന സേവന മേഖലകളില്‍ ഐ ബി എം സി ഗ്രൂപ്പിനുള്ള വൈദഗ്ധ്യവും ബിസിനസ് ഫെസ്റ്റിലൂടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് ഏറെ ഗുണകരമാകും.
നിക്ഷേപകര്‍ക്ക് വൈവിധ്യമാര്‍ന്ന അവസരങ്ങളെപ്പറ്റിയും പുതിയ മേഖലകളെപ്പറ്റിയും പരിചയപ്പെടുത്തുന്ന ബിസിനസ് ഫെസ്റ്റ് യു എ യിലെ എല്ലാ എമിറേറ്റുകളുടെയും പങ്കാളിത്തത്തോടെ ഡിസംബറില്‍ അബുദാബിയില്‍ സമാപിക്കും.