Connect with us

Kerala

കൃഷ്ണദാസിനെ അറസ്റ്റ്‌ചെയതതില്‍ പ്രതിഷേധിച്ച് സ്വാശ്രയ കോളജുകള്‍ ബുധനാഴ്ച അടച്ചിടും

Published

|

Last Updated

തൃശൂര്‍: സംസ്ഥാനത്തെ സ്വാശ്രയ കോളജുകള്‍ ബുധനാഴ്ച അടച്ചിടും. സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. നെഹ്‌റു ഗ്രൂപ്പ് കോളജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെയും കോളജിലെ ജീവനക്കാരെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് നടപടി.

തിങ്കളാഴ്ചയാണ് കൃഷ്ണദാസിനെയും കോളജ് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തത്. ലക്കിടി കോളജിലെ വിദ്യാര്‍ഥി ഷെഹീറിനെ മര്‍ദ്ദിച്ചവശനാക്കിയ കേസിലായിരുന്നു അറസ്റ്റ്.

Latest