ലോകത്ത് സന്തോഷം കളിയാടുന്ന രാഷ്ട്രങ്ങളില്‍ സഊദി മുപ്പത്തിയേഴാമത്

Posted on: March 21, 2017 12:53 pm | Last updated: March 21, 2017 at 12:53 pm
SHARE

ദമ്മാം: ലോകത്ത് സന്തോഷ രാജ്യങ്ങളുടെ പട്ടികയില്‍ സഊദി അറേബ്യ മുപ്പത്തിയേഴാമത്. സസ്‌റ്റൈനബ്ള്‍ ഡവലപ്മന്റ് സൊലൂഷന്‍ നെറ്റ്‌വര്‍ക്ക് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ നോര്‍വ്വേയാണ് ഒന്നാമത്. ലോകത്തെ 155 രാഷ്ട്രങ്ങളില്‍ നടത്തിയ പഠനത്തില്‍ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ സന്തോഷത്തില്‍ ആപേക്ഷികമായി മുന്‍പന്തിയില്‍ ആണ്. സിറിയയാണ് ഏറ്റവും കുറവ് സന്തോഷമുള്ള രാജ്യം. അറബ് രാജ്യങ്ങളില്‍ ഇരുപത്തൊയൊന്നാം സ്ഥാനത്തുള്ള യു എ ഇ ആണ് ഒന്നാമത്. മുപ്പത്തിയഞ്ചാം സ്ഥാനത്തോടെ ഖത്വറും സഊദിക്ക് മുമ്പിലാണ്. കുവൈത്ത് 39, ബഹ്‌റൈന്‍ 41 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് അനുസരിച്ച് മറ്റു ഗള്‍ഫ് രാഷ്ടങ്ങളുടെ റാങ്ക്.

സിറിയ 152 ാം സ്ഥാനത്ത് എത്തിയപ്പോള്‍ 146 ആണ് യമനിന്റെ സ്ഥാനം. ഡന്‍മാര്‍ക്ക് ആണ് ലോകത്ത് രണ്ടാമത്തെ സന്തോഷ രാഷ്ട്രമെന്ന് റിപ്പോര്‍ട്ട് പറയുന്നു. തുടര്‍ന്ന് ഐസ്‌ലാന്റ്, സ്വിറ്റ്‌സര്‍ലാന്റ്, ഫിന്‍ലാന്റ്, നെതര്‍ലാന്റ് എന്നീ ക്രമത്തിലാണ് സന്തോഷത്തിന്റെ തോത്. അമേരിക്കക്ക് പതിനാലാം സ്ഥാനമേ സന്തോഷത്തിലുള്ളൂ. ഡവലപ്മന്റ് സൊലൂഷന്‍ നെറ്റ്‌വര്‍ക്കിന്റെ അമ്പതാമത് വാര്‍ഷിക റിപ്പോര്‍ട്ടാണിത്. സമൂഹത്തിന്റെ ആത്മവിശ്വാസം, ആരോഗ്യ സംതുലനം, സമത്വം, സര്‍ക്കാരിലുള്ള വിശ്വാസം എന്നിവയാണ് സന്തോഷം അളക്കാനുള്ള മാനദണ്ഡമായി കണക്കാക്കിയിരിക്കുന്നതെന്ന് ഏജന്‍സി പറഞ്ഞു.