ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ ബില്‍ഗേറ്റ്‌സ് തന്നെ

Posted on: March 20, 2017 9:16 pm | Last updated: March 20, 2017 at 9:26 pm

ന്യൂയോര്‍ക്ക്: ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് തന്നെ ഒന്നാമത്. 86 ബില്യണ്‍ ഡോളറാണ് ബില്‍ഗേറ്റ്‌സിന്റെ ആസ്തി. അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ധനികരുടെ പട്ടികയില്‍ 200 സ്ഥാനം പിറക്കോട്ട് പോയി.

അമേരിക്കന്‍ ഗ്രൂപ്പായ ബെര്‍ക്‌ഷെയര്‍ ഹതാവേ മേധാവി വാറന്‍ ബുഫെറ്റാണ് പട്ടികയില്‍ രണ്ടാമത്. 75.6 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, അഞ്ചാമതും ഒറാക്കിള്‍ സ്ഥാപകന്‍ ലാരി എല്‍സണ്‍ ഏഴാമതുമാണ്.

ലോകത്തെ ധനികരുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ധനയുണ്ടാതയായി ഫോബ്‌സ് മാഗസിന്‍ പറയുന്നു. യുഎസില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ധനികര്‍. 565 പേര്‍. ചൈനയില്‍ നിന്ന് 319 പേരും ജര്‍മനിയില്‍ നിന്ന് 114 പേരും പട്ടികയില്‍ ഉണ്ട്.