ഫറോക്കില്‍ അന്ധ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

Posted on: March 19, 2017 1:06 pm | Last updated: March 19, 2017 at 1:06 pm

ഫറോക്ക് : കൊളത്തറ അന്ധ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. സ്‌ക്കൂള്‍ അധികൃതരാണ് നല്ലളം പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തു.

കൊളത്തറ അന്ധ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ ഫിറോസ് പീഡിപ്പിച്ചുവെന്നാണ് പരാതി. സ്‌ക്കൂള്‍ അധികൃതരാണ് നല്ലളം പൊലീസില്‍ ആദ്യം പരാതി നല്‍കിയത്. പിന്നീട് കുട്ടിയുടെ രക്ഷിതാക്കളും പരാതി നല്‍കി. ക്ലാസ് മുറിയില്‍ നിന്ന് മറ്റ് ഒരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
വിദ്യാര്‍ത്ഥിനി സ്‌ക്കൂളിലെ ഹോസ്റ്റല്‍ അന്തേവാസിയാണ്. സംഭവം സ്‌ക്കൂള്‍ അധികൃതര്‍ കുട്ടിയുടെ വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളെത്തി വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി.

പരാതി ലഭിച്ച് മൂന്ന് ദിവസത്തിന് ശേഷവും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണെന്ന് ആരോപണമുണ്ട്.