Connect with us

Kerala

താനൂരില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം: കാന്തപുരം

Published

|

Last Updated

താനൂര്‍: അക്രമുണ്ടായ താനൂരില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. അക്രമത്തില്‍ തകര്‍ന്ന വീടുകളും മത്സ്യബന്ധന തൊഴിലാളികളുടെ ഉപകരണങ്ങളും സാന്ത്വന കേന്ദ്രവും സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ ഉടന്‍ നഷ്ട പരിഹാരം നല്‍കണം. സംഘര്‍ഷ സാഹചര്യങ്ങളില്‍ ജനങ്ങള്‍ ആത്മ സംയമനം പാലിക്കണമെന്നും രാഷ്ട്രീയം മറന്ന് സമാധാനത്തിനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള മുസ്‌ലിം ജമാഅത്ത് തീരദേശത്ത് നല്‍കുന്ന ഭക്ഷ്യകിറ്റിന്റെ വിതരണ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. പ്രാര്‍ഥന നിര്‍വഹിച്ചാണ് അദ്ദേഹം മടങ്ങിയത്. ശറഫുദ്ദീന്‍ ജമലുല്ലൈലി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബ്ദുഹാജി വേങ്ങര, മനരിക്കല്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എം പി നൗഷാദ് സഖാഫി, ജലാലുദ്ദീന്‍ തങ്ങള്‍, കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് സോണ്‍ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.