Connect with us

Kerala

മുപ്പത് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്ന് പേര്‍ പിടിയില്‍

Published

|

Last Updated

കൊടുവള്ളി: നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകളുമായി മൂന്ന് പേരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. 30.20,000 രൂപയുടെ നിരോധിച്ച നോട്ടുകളുമായാണ്ചാലിയം അറക്കല്‍ മുഹമ്മദ് അസ്‌ലം (29) ഫറോക്ക് വൈറ്റ്ഹൗസില്‍ റിയാസ് (42), ബേപ്പൂര്‍ നടുവട്ടം ആനന്ദ് വീട്ടില്‍ കെ ടി അജിത്ത് (29) എന്നിവരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അര്‍ധരാത്രി 12.40 ഓടെ ദേശീയ പാതയില്‍ കൊടുവള്ളി പെട്രോള്‍ പമ്പ് പരിസരത്ത് വെച്ചാണ് സംഘം പോലീസ് പിടിയിലായത്.

പഴയ നോട്ടുകള്‍ വെളുപ്പിച്ച് മാറ്റിക്കൊടുക്കുന്ന സംഘങ്ങള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം നടത്തി വരികയായിരുന്നു, രാത്രിയില്‍ പോലീസ് പെട്രോള്‍ പമ്പിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെ ആള്‍ട്ടോ കാറിലെത്തിയ മൂവര്‍സംഘം ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായി സംസാരിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവരുടെ കാര്‍ പരിശോധിക്കുകയും രഹസ്യമായി സൂക്ഷിച്ച പണം കണ്ടെത്തുകയുമായിരുന്നു.
ഇതര സംസ്ഥാനങ്ങളിലെ ബേങ്ക് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പണം വെളുപ്പിച്ച് കൊടുക്കുന്ന സംഘത്തില്‍ പെട്ടവരാണ് പിടിയിലായതെന്നാണ് പോലീസ് സംശയം. ഒരു കോടി രൂപക്ക് പകരം എഴുപത് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് സംഘത്തെ കൊടുവള്ളിയിലേക്ക് വരുത്തിച്ച് കെണിയൊരുക്കാന്‍ പോലീസ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനിടയിലാണ് വാഹന പരിശോധകസംഘത്തിന് മുമ്പില്‍ പ്രതികള്‍ യാദൃച്ഛികമായി വന്നുപെടുന്നത്.
മൂവര്‍ സംഘം സഞ്ചരിച്ച കെ എല്‍ 11 ബി ഡി 862 നമ്പര്‍ ആള്‍ട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . പ്രവാസികളുടെ കൈവശമുള്ള നിരോധിക്കപ്പെട്ട 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള റിസര്‍ ബേങ്കിന്റെ അനുമതിയുടെ മറവിലാണ് പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ അരങ്ങേറുന്നതെന്നാണ് പറയപ്പെടുന്നത്.

കൊടുവള്ളി സിഐ എന്‍ ബി ശ്വാസ്, എസ് ഐ പി പ്രജീഷ്. താമരശ്ശേരി ഡി വൈ എസ് പി കെ അശ്‌റഫിന്റെ സ്‌ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, വി കെ സുരേഷ്, ഹരിദാസന്‍ എന്നിവരാണ് സംഘത്തെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.

 

Latest