മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് പിന്തുണ നല്‍കുമെന്ന് കെഎം മാണി

Posted on: March 17, 2017 9:14 pm | Last updated: March 18, 2017 at 6:51 pm

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിനെ കേരളാകോണ്‍ഗ്രസ് (എം) പിന്തുണക്കും. കോട്ടയത്ത് നടന്ന സ്റ്റിയറിംഗ്കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. ലീഗിനുള്ള പിന്തുണ യുഡിഎഫിനുള്ളതല്ലെന്നും കെഎം മാണി പറഞ്ഞു.

പിന്തുണ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ചര്‍ച്ചചെയ്താണ് പിന്തുണക്കുന്നതെന്നും മാണി പറഞ്ഞു.