ജിഷ്ണുവിന്റെ മരണം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Posted on: March 17, 2017 10:43 am | Last updated: March 17, 2017 at 12:44 pm

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണുവിന്റെ ദുരൂഹമരണത്തില്‍ മൂന്നും നാലും പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേല്‍, അസിസ്റ്റന്റ് പ്രൊഫസര്‍ സി പി പ്രവീണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇരു വിഭാഗത്തിന്റെ അന്തിമ വാദവും പൂര്‍ത്തിയായി.

അന്തിമ വാദത്തില്‍ പ്രതിഭാഗത്തിന്റെ ആരോപണങ്ങളെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ എതിര്‍ത്തു. അധ്യാപകര്‍ ഗുണ്ടകളെപോലെയാണ് പെരുമാറുന്നതെന്ന് വിദ്യാര്‍ഥികളുടെ പരാതികളും സാക്ഷിമൊഴികളുമുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.