Connect with us

Malappuram

താനൂരിലെ സംഘര്‍ഷ മേഖല സുന്നി നേതാക്കള്‍ സന്ദര്‍ശിച്ചു

Published

|

Last Updated

അക്രമം നടന്ന താനൂര്‍ തീരദേശത്ത് കേരള മുസ്‌ലിം
ജമാഅത്ത് ജില്ലാ നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നു

താനൂര്‍: സി പി എം- ലീഗ് സംഘര്‍ഷം നടന്ന താനൂര്‍ ചാപ്പപടിയില്‍ അക്രമത്തിനിരയായ വീടുകളും സ്ഥാപനങ്ങളും സുന്നി നേതാക്കള്‍ സന്ദര്‍ശിച്ചു. ആക്രമണത്തില്‍ സുന്നി പ്രവര്‍ത്തകരായ ബശീര്‍, പൗറാജിന്റെ പുരക്കല്‍ ആലിയാന്‍ കുട്ടി, ചാപ്പപ്പടി യൂനിറ്റ് എസ് വൈ എസ് സെക്രട്ടറി ചാലന്റെ പുരക്കല്‍ കോയമോന്‍, തിത്തിരകത്ത് ഹെസ, പുത്തന്‍ വീട്ടില്‍ അശ്‌റഫ്, പൗറാജിന്റെ പുരക്കല്‍ ഹംസ ബാവ എന്നിവരുടെ വീടുകള്‍ തകര്‍ത്തിട്ടുണ്ട്. എസ് വൈ എസ് ഓഫീസും താനൂര്‍ പ്രദേശത്തെ ഏക കാരുണ്യ പ്രവര്‍ത്തന കേന്ദ്രമായിരുന്ന സാന്ത്വനം കേന്ദ്രവും തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. മുസ്‌ലിംലീഗ് കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ ഗുണഭോക്താക്കളായിരുന്നുവെന്ന് അക്രമികള്‍ മറന്ന് പോയി.

മത്സ്യത്തൊഴിലാളികളുടെ വലയും മത്സ്യ ബന്ധന എന്‍ജിനുകളും പൂര്‍ണമായും നശിപ്പിച്ചുട്ടുണ്ട്. തകര്‍ന്ന അഞ്ച് വീട്ടുകാര്‍ക്ക് പ്രാഥമികമായി അന്തിഉറങ്ങാന്‍ വേണ്ട സൗകര്യം അടിയന്തരമായി കണ്ടെത്തണമെന്നും നാട്ടില്‍ സമാധാനം നിലനില്‍ക്കാന്‍ ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സംഘടനയുടെ എല്ലാപിന്തുണയുമുണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു. അക്രമികളെ മുഖം നോക്കാതെ ശിക്ഷിക്കുകയും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാവുകയും വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സന്ദര്‍ശക സംഘത്തില്‍ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം എ റഹീം, ജില്ലാ ഫിനാന്‍സ് സെക്രട്ടറി വി പി ഹബീബ് തങ്ങള്‍ ചെരക്കാപറമ്പ്, ജില്ലാ ജന. സെക്ര. മനരിക്കല്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, വൈസ് പ്രസി. അബ്ദു ഹാജി വേങ്ങര, എസ് വൈ എസ് ജില്ലാ പ്രസി. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, എസ് എം എ ജില്ലാ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, എസ് വൈ എസ് സോണ്‍ നേതാക്കളായ സയ്യിദ് ജലാലുദ്ദീന്‍ വൈലത്തൂര്‍, നൗശാദ് സഖാഫി എം പി, റാഫി താനൂര്‍, യഹ്‌യ സഖാഫി സംഘത്തിലുണ്ടായിരുന്നു.

 

Latest