കാസര്‍കോട് സഖാഫീ സംഗമവും അനുസ്മരണവും 18ന്; കാന്തപുരം സംബന്ധിക്കും

Posted on: March 15, 2017 11:58 pm | Last updated: March 15, 2017 at 11:36 pm

കാസര്‍കോട്: ജില്ലാ സഖാഫീ ശൂറ സംഘടിപ്പിക്കുന്ന സഖാഫീ സംഗമവും പടനിലം ഹുസൈന്‍ മുസ്‌ലിയാര്‍ അനുസ്മരണവും 18ന് കുമ്പള ശാന്തിപ്പള്ളം തഖ്‌വ മസ്ജിദില്‍ നടക്കും.
പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്ന പരേതനായ ഹുസൈന്‍ മുസ്‌ലിയാരുടെ സ്മരണാര്‍ഥം ശിഷ്യഗണങ്ങള്‍ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയില്‍ മര്‍കസ് വൈസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംബന്ധിക്കും.

ഉച്ചക്ക് 2.30ന് ഖത്മുല്‍ ഖുര്‍ആനും തഹ്‌ലീല്‍ സദസും നടക്കും. ശേഷം അനുസ്മരണവും മര്‍കസ് നാല്‍പതാം വാര്‍ഷിക സമ്മേളന പദ്ധതി അവതരണവും നടക്കും.
യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി അധ്യക്ഷത വഹിക്കും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി, സയ്യിദ് ഇബ്‌റാഹിം ഹാദി സഖാഫി ചൂരി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ജമാല്‍ സഖാഫി ആദൂര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ജലീല്‍ സഖാഫി മാവിലാടം, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സയ്യിദ് ഹാമിദ് അഹ്ദല്‍ തങ്ങള്‍, സുൈലമാന്‍ കരിവെള്ളൂര്‍, സിദ്ദീഖ് സഖാഫി തൈര തുടങ്ങിയ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും സംബന്ധിക്കും.