Connect with us

Gulf

ദുബൈ വിമാനത്താവളത്തില്‍ അതിവേഗ വൈഫൈ

Published

|

Last Updated

ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളങ്ങളില്‍ അതിവേഗ വൈഫൈ സൗകര്യം ഏര്‍പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

സെക്കന്‍ഡില്‍ 100 മെഗാബൈറ്റ് വേഗതയുള്ള സേവനമാണ് ഏര്‍പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏത് വിമാനത്താവളത്തിലുള്ളതിനേക്കാളും വേഗതയുള്ള സംവിധാനമാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ദുബൈ രാജ്യാന്തര വിമാനത്താവളത്തിലും വേള്‍ഡ് സെന്‍ട്രലിലും ഇത് ലഭ്യമാണ്. 6000 ഓളം പുതിയ ആക്‌സസ് പോയിന്റുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Latest