Connect with us

Gulf

യുഎഇയില്‍ ചൂട് കനക്കുമ്പോള്‍ ആശ്വാസമായി ചെറിയ തോതില്‍ മഴയെത്തി

Published

|

Last Updated

ദുബൈ: യു എ ഇയുടെ പല ഭാഗങ്ങളിലും ചൂട് കനക്കുമ്പോള്‍ ആശ്വാസമായി ചെറിയ തോതില്‍ മഴയെത്തി. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ്, അടുത്ത ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മഴ ലഭിച്ചതെന്ന് അറിയിച്ചത്.

യു എ ഇയുടെ പടിഞ്ഞാറന്‍ മേഖലയില്‍ മേഘത്തോട് കൂടി കാറ്റിനൊപ്പം അന്തരീക്ഷ ഊഷ്മാവ് താഴ്ന്ന് കാലാവസ്ഥാമാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വ്യാഴാഴ്ച്ച രാത്രിവരെ വടക്കന്‍ എമിറേറ്റുകളിലും തീരപ്രദേശങ്ങളിലും മേഘാവൃതമായിരിക്കും.

അന്തരീക്ഷ ഈര്‍പം 80 ശതമാനം വരെയാകും. കുറഞ്ഞ താപനില 25 ശതമാനമാകുമെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്. അന്തരീക്ഷ ഊഷ്മാവ് 20 മുതല്‍ 34 ഡിഗ്രി വരെ തീര മേഖലയിലും 16 മുതല്‍ 27 ഡിഗ്രി വരെ പര്‍വതനിരകളിലും തുടരുമെന്ന് അറിയിപ്പിലുണ്ട്. ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാത്രി ചെറിയ തോതില്‍ മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാത്രി കാലങ്ങളിലും അതി രാവിലെയും മോശമല്ലാത്ത രീതിയില്‍ മഴ തുടരുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്.

Latest