മണിപ്പൂരിലും സർക്കാറുണ്ടാക്കാൻ ബിജെപിക്ക് ക്ഷണം; നാളെ സത്യപ്രതിജ്ഞ

Posted on: March 14, 2017 6:03 pm | Last updated: March 15, 2017 at 12:06 pm

ഇംഫാല്‍: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചു. എന്‍ ബിരേണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മണിപ്പൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി മന്ത്രിസഭ അധികാരത്തിലേറാന്‍ സാഹചര്യം ഒരുങ്ങിയത്.

60 അംഗ നിയമസഭയില്‍ 32 എംഎല്‍എമാരുടെ പിന്തുണയോടെയാണ് മണിപ്പൂരില്‍ ബിജെപി ഭരണംപിടിച്ചത്. ബിജെപിക്ക് ഇവിടെ 21 എംഎല്‍എമാരാണുള്ളത്. മറ്റു കക്ഷികള്‍ കൂടി ബിജെപിയെ പിന്തുണച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. തുടര്‍ന്ന് ബിരേണ്‍ സിംഗിന നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.