സഊദിയിൽ റോഡപകടങ്ങളിൽ വർഷവും 7000 പേരുടെ ജീവൻ പൊലിയുന്നു

Posted on: March 14, 2017 5:33 pm | Last updated: March 14, 2017 at 5:33 pm

ദമ്മാം: സഊദിയിൽ റോഡപകടങ്ങളിൽ ഓരോ വർഷവും ചുരുങ്ങിയത്‌ 7000 പേർ മരിക്കുകയും 40,000 ലധികം പേർക്ക്‌ പരിക്കേൽക്കുകയും ചെയ്യുന്നതായി ഔദ്യോഗിക കണക്ക്‌. കഴിഞ്ഞ 20 വർഷത്തിനിടയിൽ 88,000 പേർ റോഡപകടങ്ങളിൽ മരിച്ചതായാണ്‌ കണക്കാക്കുന്നത്‌. ട്രാഫിക്‌ പോലീസ്‌ റിപ്പോർട്ട്‌ അനുസരിച്ച്‌ 60 ശതമാനം അപകടങ്ങളും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിന്റെ ഉപയോഗം മൂലമാണ്‌. മൊബൈൽ ഉപയോഗിച്ച്‌ വണ്ടിയോടിക്കുന്ന ഒരാൾക്ക്‌ 110 മീറ്റർ അകലെ വരെ ശ്രദ്ധ ചെലുത്താൻ കഴിയില്ല. ഇത്‌ സാധാരണതിനേക്കാൾ അഞ്ചിരട്ടി അപകട സാധ്യത കൂട്ടുന്നു. ദിനംപ്രതിയുള്ള മരണത്തിൽ 20 ശതമാനവും റോഡപകടങ്ങൾ മുഖേനയാണ്‌. അപകടം സംഭവിച്ച് മരിക്കുന്നവരിൽ 73 ശതമാനവും 40 നു താഴെ മാത്രം പ്രായമുള്ളവരാണെന്നും റിപ്പോർട്ട്‌ പറയുന്നു.

കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സ പരിധിയിലാണ്‌ കൂടുതൽ അപകടങ്ങൾ നടക്കുന്നത്‌. മൊത്തം അപകടത്തിന്റെ 27 ശതമാനവും ഇവിടെയാണ്‌. കഴിഞ്ഞ 28 മാസത്തിനിടയിൽ 2,885 റോഡപകടങ്ങൾ രേഖപ്പെടുത്തിയതിൽ 842 പേർ മരിക്കുകയും 4,841 പേർക്ക്‌ പരുക്ക്‌ പറ്റിയതായും കണക്കുകൾ പറയുന്നു. റോഡപകടങ്ങൾ സംഭവിക്കുന്നതിനാൽ 20 ബില്യൻ റിയാലിന്റെ സാധന സാമഗ്രി ഇനങ്ങളുടെ ചിലവ്‌ വരുന്നതായും കണക്ക്‌ പറയുന്നു. അതിൽ 30 ശതമാനവും ആശുപത്രി കട്ടിലുകൾ സംവിധാനിക്കുന്നതിനാണ്.

കഴിഞ്ഞ ദിവസം ദർമ ട്രാഫിക്‌ ഡയറക്ടർ ലെഫ്‌. കേണൽ അബ്ദുൽ റഹ്മാൻ അൽ ഉറൈഫിയും ഭാര്യയും മകളും വീട്ടു ജോലിക്കാരിയും റിയാദിലെ ഹുറൈമിലയിൽ ഉണ്ടായ റോഡപകടത്തിൽ ദാരുണമായി മരണപ്പെട്ടിരുന്നു. നിരവധി ട്രാഫിക്‌ ഡയറക്ടർമാർ പോലും റോഡപകടങ്ങളിൽ ജീവൻ പൊലിയുന്നത്‌ ഖേദകരമാണ്‌. കഴിഞ്ഞ ഫെബ്രുവരിയിൽ‌ അസീർ പ്രവിശ്യയിലെ നമ്മാസ്‌ ട്രാഫിക്‌ ഡയറക്ടർ, അതിനു മുമ്പ്‌ നവംബറിൽ ഹഫർ അൽ ബാത്വിൻ ട്രാഫിക്‌ ഡയറക്ഖേദകരമാൺരും മരിച്ചിരുന്നു.