Connect with us

Sports

നെയ്മര്‍ പെലെയെ മറികടക്കും

Published

|

Last Updated

ബാഴ്‌സലോണ: ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി നെയ്മര്‍ മാറുമെന്ന് ഇതിഹാസ താരം കഫു. പെലെയുടെ 77 ഗോളുകളുടെ റെക്കോര്‍ഡ് നെയ്മര്‍ മറികടക്കാന്‍ അധികകാലം വേണ്ടിവരില്ല. അമ്പത് രാജ്യാന്തര ഗോളുകള്‍ നെയ്മറുടെ പേരിലുണ്ട്. ബാഴ്‌സലോണ താരത്തിന്റെ പ്രതിഭയും പ്രായവും വെച്ച് നോക്കുമ്പോള്‍ പെലെയുടെ റെക്കോര്‍ഡ് ഭദ്രമല്ലെന്ന് വ്യക്തമാണ് – കഫു പറഞ്ഞു.

എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കപ്പെടാനുള്ളതാണ്. തീര്‍ച്ചയായും പെലെയെ നെയ്മര്‍ മറികടക്കും – കഫു പറഞ്ഞു.

 

---- facebook comment plugin here -----

Latest