Connect with us

Kerala

ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി

Published

|

Last Updated

ശാസ്താംകോട്ട (കൊല്ലം): അഴീക്കലില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ കൊല്ലം ശൂരനാട് വടക്ക് സ്വദേശിനിയായ പെണ്‍കുട്ടിക്ക് വധഭീഷണിയെന്ന് പരാതി. പെണ്‍കുട്ടിയുടെ പിതാവ് വ്യാഴാഴ്ച ഉച്ചക്ക് ഓച്ചിറ കല്ലൂര്‍മുക്ക് ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ഇവിടെ ഉണ്ടായിരുന്ന ചിലര്‍ ഭീഷണി മുഴക്കിയതായാണ് പരാതി.

രണ്ട് യുവാക്കളും രണ്ട് മധ്യവയസ്‌കരും സംഘത്തിലുണ്ടായിരുന്നെന്നും കണ്ടാല്‍ തിരിച്ചറിയാമെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ശാസ്താംകോട്ട പോലീസ് പ്രാഥമിക അന്വേഷണം നടത്തി.

Latest