സിന്ധു, സൈന ക്വാര്‍ട്ടറില്‍

Posted on: March 10, 2017 12:08 am | Last updated: March 10, 2017 at 12:08 am

ബിര്‍മിംഗ്ഹാം: ആള്‍ ഇംഗ്ലണ്ട് ഓപണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു, സൈന നെഹ്വാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. പുരുഷ സിംഗിള്‍സില്‍ എച്ച് എസ് പ്രണോയ് രണ്ടാം റൗണ്ടില്‍ പുറത്തായി.

ആറാം സീഡായ സിന്ധു ഇന്തോനേഷ്യയുടെ ദിനാര്‍ ദിയ ഓയിസ്റ്റിനെ തോല്‍പ്പിച്ചാണ് മുന്നേറിയത്. 21-12, 21-4 നേരിട്ട ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ ജയം.
എട്ടാം സീഡായ സൈന നെഹ്വാള്‍ ജര്‍മനിയുടെ ക്വാളിഫയര്‍ താരം ഫാബിയന്‍ ഡിപ്രെസിനെയാണ് തോല്‍പ്പിച്ചത്. 35 മിനുട്ടിനുള്ളിലായിരുന്നു സൈനയുടെ നേരിട്ട ഗെയിമുകള്‍ക്കുള്ള ജയം (21-18, 21-10).
രണ്ടാം റൗണ്ടിലെത്തിയ ഏക ഇന്ത്യന്‍ പുരുഷ താരം പ്രണോയ് നേരിട്ട ഗെയിമുകള്‍ക്ക് ചൈനീസ് എതിരാളി ടിയാ ഹൗവെയോട് പരാജയപ്പെട്ടു.