ഞങ്ങള്‍ ഇങ്ങനെ വിരല്‍ ചൂണ്ടുക തന്നെ ചെയ്യും, അത് ഏത് തംബുരാനു നേരെയാണെങ്കിലും: അഡ്വ ടി.സിദ്ദീഖ്

Posted on: March 9, 2017 3:32 pm | Last updated: March 9, 2017 at 3:32 pm

കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.ടി സിദ്ദീഖ് ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

ഞങ്ങള്‍ ഇങ്ങനെ വിരല്‍ ചൂണ്ടുക തന്നെ ചെയ്യും… അത് ഏത് തംബുരാനു നേരെയാണെങ്കിലും… ‘പോയി പണി നോക്കെടൊ’
എന്ന് പറയുന്നവര്‍ക്ക് നേരെ ‘എടോ’ എന്ന് വിളിക്കാന്‍ നല്ല നെഞ്ചുറപ്പുള്ളവര്‍ തന്നെയാണു യുഡിഎഫുകാര്‍. എല്ലാ അനീതിക്കെതിരേയും കാട്ടുനീതിക്കെതിരേയും ഇനിയും വിരല്‍ ചൂണ്ടുക തന്നെ ചെയ്യും. മറന്ന് പോയെങ്കില്‍ ഓര്‍മ്മപ്പെടുത്താം. ഇത് എകെജി സെന്റര്‍ അല്ല; നിയമസഭയാണു.