പൊതുജന മധ്യത്തില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു

Posted on: March 9, 2017 7:33 am | Last updated: March 9, 2017 at 12:33 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ പൊതുജനങ്ങള്‍ നോക്കിനില്‍ക്കെ യുവതിയെ അജ്ഞാതന്‍ കഴുത്തറുത്ത് കൊന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പിപ്‌ലാനിയില്‍ ചായക്കട നടത്തുന്ന സുനിത താക്കൂറാണ് കൊല്ലപ്പെട്ടത്. ഇവര്‍ ജോലി കഴിഞ്ഞ് ജോലിക്കാരനൊപ്പം തിരിച്ച് പോകുമ്പോഴാണ് അശോക ഗാര്‍ഡനില്‍ വെച്ച് അജ്ഞാത ആയുധധാരി ഇവരെ ആക്രമിച്ചത്.

യുവതിയെ ആക്രമിക്കുന്നത് കണ്ട് കൂടെയുണ്ടായിരുന്ന ജോലിക്കാരന്‍ ഓടിരക്ഷപ്പെട്ടു. ജനക്കൂട്ടം നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. ഉടന്‍ തന്നെ സ്ത്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കായില്ല. പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി അശോക ഗാര്‍ഡന്‍ പോലീസ് മേധാവി വീരേന്ദ്ര സിംഗ് പറഞ്ഞു. സുനിത താക്കൂറാ ര്‍ മയക്ക് മരുന്ന് കേസില്‍ റിമാന്‍ഡിലായി കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.