Connect with us

Kerala

കൊട്ടിയൂര്‍: വൈദികന്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് ആന്റണി

Published

|

Last Updated

കോഴിക്കോട്: കൊട്ടിയൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികന്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ഇയാള്‍ വൈദികനാണെന്ന് പറയാന്‍ തന്നെ നാണക്കേടാണ്. വൈദികനെന്ന ഒരു പരിഗണനയും പ്രതിക്ക് നല്‍കരുതെന്നും ആന്റണി പറഞ്ഞു.

ഇത്തരം കേസുകളില്‍ പ്രതി ആരെന്നോ അയാളുടെ മത – രാഷ്ട്രീയ പശ്ചാത്തലം എന്തെന്നോ നോക്കാതെ ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. എത്ര വലിയ കൊമ്പനായാലും ഇങ്ങനെ ചെയ്താല്‍ തടവറിയില്‍ അടക്കപ്പെടുമെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

---- facebook comment plugin here -----

Latest